Home Uncategorized ഉരുൾ ദുരന്ത പുനരധിവാസം: മുസ്ലീം ലീഗ് കലക്ടറേറ്റ് മാർച്ച്മാനന്തവാടിയിൽ നിന്ന് 1500 പേർ പങ്കെടുക്കും

ഉരുൾ ദുരന്ത പുനരധിവാസം: മുസ്ലീം ലീഗ് കലക്ടറേറ്റ് മാർച്ച്മാനന്തവാടിയിൽ നിന്ന് 1500 പേർ പങ്കെടുക്കും

0

മാനന്തവാടി : മുണ്ടക്കൈ, ചൂരൽമല പുനരധിവാസം സർക്കാർ അനാസ്ഥയ്ക്കെതിരെ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ഡിസംബർ 31നു നടത്തുന്ന കലക്ടറേറ്റ് മാർച്ചിൽ മാനന്തവാടി നിയോജക മണ്ഡലത്തിൽ നിന്ന് 1500 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ഹാരിസ് പോസ്റ്റർ പ്രകാശനം ചെയ്തു കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സി.പി. മൊയ്‌തു ഹാജി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അസീസ് കോറോം സ്വാഗതം പറഞ്ഞു. ഡിസംബർ 30 നു മന്ത്രി ഒ.ആർ.കേളു വിന്റെ വസതിയിലേക്ക് യു.ഡി.എഫ് നടത്തുന്ന മാർച്ച് വൻ വിജയമാക്കാനുംയോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി സി.കുഞ്ഞബ്ദുള്ള,വൈസ് പ്രസിഡന്റ് എൻ.നിസാർ അഹമ്മദ്, മണ്ഡലം ഭാരവാഹികളായ പി.കെ.അബ്ദുൽ അസീസ്, ഡി.അബ്ദുള്ള,കെ.ഇബ്രാഹിം ഹാജി, ഉസ്മാൻ പള്ളിയാൽ,നസീർ തിരുനെല്ലി, പഞ്ചായത്ത് ഭാരവാഹികളായ കെ.അസീസ്,എം.സുലൈമാൻ ഹാജി,കെ.കെ.സി.റഫീഖ്‌,സി.സി.അബ്ദുള്ള, റഫീഖ്‌,വി.മമ്മൂട്ടി ഹാജി,കാമറുൽ ലൈല,ആസ്യ മൊയ്‌ദു,റസിയ തിരുനെല്ലി, സൗജത് ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version