Home Uncategorized മാനന്തവാടി പ്രസ് ക്ലബ്ബ് ക്രിസ്മസ് ആഘോഷിച്ചു

മാനന്തവാടി പ്രസ് ക്ലബ്ബ് ക്രിസ്മസ് ആഘോഷിച്ചു

0

മാനന്തവാടി: മാനന്തവാടി പ്രസ് ക്ലബ്ബ് പെരുവക സെയ്‌ന്റ് ആൻസ് വയോജന മന്ദിരത്തിൽ നടത്തിയ ക്രിസ്മസ് ആഘോഷം മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. യേശുദേവന്റെ ത്യാഗവും സ്നേഹവും ജീവത്തിൽ മാതൃകയാക്കാൻ ഓരോരുത്തരും തയ്യാറാവണമെന്ന് ബിഷപ്പ് പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് അരുൺ വിൻസെന്റ് അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്‌നവല്ലി, ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, സ്ഥിരം സമിതിയധ്യക്ഷരാ. ലേഖാ രാജീവൻ, സിന്ധു സെബാസ്റ്റ്യൻ, പി.വി.എസ്. മൂസ, റിട്ട. എസ്.പി. പ്രിൻസ് അബ്രഹാം, പ്രസ് ക്ലബ്ബ്സെക്രട്ടറി ജസ്റ്റിൻ ചെഞ്ചട്ടയിൽ, വൈസ് പ്രസിഡന്റ് ബിജു കിഴക്കേടം, കെ.എം. ഷിനോജ്, കെ.എസ്. സജയൻ, കെ. സജീവൻ, സത്താർ ആലാൻ, വയോജനമന്ദിരത്തിന്റെ ചുമതലയുള്ള സിസ്റ്റർ ഷൈനി എന്നിവർ സംസാരിച്ചു. സ്നേഹവിരുന്നുമുണ്ടായി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version