തോൽപ്പെട്ടിയിൽ ലഹരി വേട്ട,
എം ഡി എം എയുമായി തോൽപ്പെട്ടിയിൽ രണ്ടു പേർ എക്സൈസിന്റെ പിടിയിലായി..മലപ്പുറം സ്വദേശികളായ രണ്ടുപേരാണ് എക്സൈസിന്റെ കസ്റ്റഡിയിലായത്.അഖിൽ, സലാഹുദ്ദീൻ എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും മലപ്പുറത്തേക്ക് ലഹരി വസ്തുക്കൾ കടത്തുകയായിരുന്നു ഇവർ .ഇവരിൽനിന്ന് 380 ഗ്രാം എം ഡി എം എ പിടികൂടി.50 ലക്ഷം രൂപയോളം വില വരുന്ന എം ഡി എം എ ആണ് പിടിച്ചെടുത്തത്. തോൽപ്പെട്ടിയിലെ ക്രിസ്മസ് ന്യൂ ഇയറിന്റെ ഭാഗമായുള്ള പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന എംഡി എംഎ പിടികൂടിയത്.
