Home Uncategorized കിടപ്പ് രോഗികൾക്ക് ക്രിസ്തുമസ് മധുരവുമായി തരിയോട് സെക്കൻഡറി പാലിയേറ്റീവ്

കിടപ്പ് രോഗികൾക്ക് ക്രിസ്തുമസ് മധുരവുമായി തരിയോട് സെക്കൻഡറി പാലിയേറ്റീവ്

0

ചെന്നലോട്: കിടപ്പു രോഗികൾക്ക് സ്നേഹത്തിൽ ചാലിച്ച ക്രിസ്തുമസ് കേക്കുകൾ വീടുകളിൽ എത്തിച്ചു നൽകി തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് കൂട്ടായ്മ. മെഡിക്കൽ ഓഫീസർ ഡോ ദിവ്യ കലയ്ക്ക് നൽകി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി വിതരണ ഉദ്ഘാടനം നിർവഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ വിദഗ്ധ പരിചരണം ആവശ്യമുള്ള കിടപ്പുരോഗികൾക്ക് വേണ്ടി പ്രവർത്തിച്ചുവരുന്നതാണ് തരിയോട് സെക്കൻഡറി പെയിൻറ് & പാലിയേറ്റീവ്. ഹെൽത്ത് സൂപ്പർവൈസർ പി അബ്ദുൽ അസീസ്, വളണ്ടിയർ ശാന്തി അനിൽ, പാലിയേറ്റീവ് കമ്മ്യൂണിറ്റി നേഴ്സുമാരായ കെ കെ രാജാമണി, ബീന അജു, ഫിസിയോതെറാപ്പിസ്റ്റ് റിയ ഐസൺ തുടങ്ങിയവർ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version