Home Uncategorized പനമരം വില്ലേജ് ഓഫീസിലേക്ക് മുസ്ലിം യൂത്ത് ലീഗ് മാര്‍ച്ച് നടത്തി

പനമരം വില്ലേജ് ഓഫീസിലേക്ക് മുസ്ലിം യൂത്ത് ലീഗ് മാര്‍ച്ച് നടത്തി

0

പനമരം: മുണ്ടക്കൈയിലും, ചൂരല്‍മലയിലും ദുരന്തമുണ്ടായി മാസങ്ങള്‍ പിന്നിട്ടിട്ടും പ്രദേശവാസികളുടെ പുനരധിവാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള ഇടപെടലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും പ്രദേശത്തെ നൂറ് കണക്കിന് കുടുംബങ്ങളാണ് ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ ആശങ്കയില്‍ കഴിയുന്നതെന്നും യൂത്ത് ലീഗ് ആരോപിച്ചു. ദുരന്തബാധിതരുടെ പുനരധിവാസം ഉടന്‍ സാധ്യമാക്കുക, സര്‍ക്കാര്‍ തുടരുന്ന നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക, തുടര്‍ ചികിത്സ ആവശ്യമായവര്‍ക്ക് സാമ്പത്തിക സഹായം ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പനമരം വില്ലേജ് ഓഫീസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തിയത്. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ജാസര്‍ പിണങ്ങോട് ഉല്‍ഘടനം ചെയ്തു.

സുലൈമാന്‍ മുരിക്കഞ്ചേരി, അസീസ് കുനിയന്‍, ഇസഹാക് അഞ്ചുകുന്ന്, സാലിഹ് ദയരോത്ത്, ഹാരിസ് പുഴക്കല്‍, ആഷിക് എം.കെ,നാസര്‍ പുളിക്കണ്ടി,ഷബ്നസ് ബാപ്പൂട്ടി, ഹാഷിം, മുനീര്‍ ഒ.പി, അജ്മല്‍.ടി,നൗഫല്‍ വടകര,സലീം കുണ്ടാല തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version