കമ്പളക്കാട്:മദ്‌റസാ അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി റെയ്ഞ്ച് യോഗങ്ങളില്‍ മോഡല്‍ ക്ലാസ് അവതരിപ്പിക്കുന്ന അധ്യാപകര്‍ക്ക് ശില്‍പ്പശാല സംഘടിപ്പിച്ചു. ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ കമ്പളക്കാട് മദ്‌റസത്തുല്‍ അന്‍സാരിയ്യയില്‍ നടന്ന ശില്‍പ്പശാല ജില്ലാ പ്രസിഡണ്ട് സയ്യിദ് കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നീലഗിരി, വയനാട് ജില്ലകളിലെ മുഴുവന്‍ റെയ്ഞ്ചുകളില്‍ നിന്നും രണ്ട് പേര്‍ വീതം മുഅല്ലിംകള്‍ പങ്കെടുത്ത ശില്‍പ്പശാലയ്ക്ക് ആര്‍.പി മാരായ അബ്ദുല്ലത്തീഫ് ദാരിമി, പി.ഇബ്‌റാഹിം മൗലവി എന്നിവര്‍ നേതൃത്വം നല്‍കി.
ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ട്രഷറര്‍ പി. ആബിദ് ദാരിമി അദ്ധ്യക്ഷനായി. പി. അബ്ദുള്ളക്കുട്ടി ദാരിമി , യു.കെ നാസര്‍ മൗലവി, അനസ് ദാരിമി സംസാരിച്ചു. ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും അബ്ദുല്‍ മജീദ് അന്‍സ്വരി നന്ദിയും പറഞ്ഞു.
