Home Uncategorized അന്തകനായി സാന്റ്‌നര്‍; ഇന്ത്യ 156 റണ്‍സിന് ഓള്‍ഔട്ട്; ന്യൂസിലന്‍ഡിന് 103 റണ്‍സ് ലീഡ്

അന്തകനായി സാന്റ്‌നര്‍; ഇന്ത്യ 156 റണ്‍സിന് ഓള്‍ഔട്ട്; ന്യൂസിലന്‍ഡിന് 103 റണ്‍സ് ലീഡ്

0

പൂനെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 156 റണ്‍സിന് പുറത്ത്. 33 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നര്‍ ആണ് ഇന്ത്യയുടെ അന്തകനായത്. ഇതോടെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 103 റണ്‍സ് ലീഡ് വഴങ്ങി. 38 റണ്‍സ് എടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യുയുടെ ടോപ്പര്‍. 30 റണ്‍സ് വീതം എടുത്ത യശ്വസിയും ശുഭ്മാന്‍ ഗില്ലുമാണ് ഭേദപ്പെട്ട പ്രകടനം പുറത്തടുത്തത്.

രണ്ടാം ദിനം ആദ്യം ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിനെയാണ് നഷ്ടമായത്. സാന്റ്നറിനായിരുന്നു വിക്കറ്റ്. 72 പന്തുകള്‍ നേരിട്ട ഗില്‍ 30 റണ്‍സ് നേടി. പിന്നീട് എത്തിയ വിരാട് കോഹ് ലിയും അതിവേഗം മടങ്ങി. ഒരു റണ്‍സ് മാത്രം നേടിയ വിരാടിനെ സാന്റ്നര്‍ തന്നെ മടക്കി. ഋഷഭ് പന്ത് (18) സര്‍ഫറാസ് ഖാന്‍ (11) അശ്വിന്‍ (4) രവീന്ദ്ര ജഡേജ (38) ആകാശ് ദീപ് (6) റണ്‍സ് നേടി. വാഷിങ് ടണ്‍ സുന്ദര്‍ പുറത്താകാതെ പതിനെട്ട് റണ്‍സ് നേടി. ന്യൂസിലന്‍ഡിനായി ഗ്ലെന്‍ ഫിലിപ്സ് രണ്ട് വിക്കറ്റും സൗത്തി ഒരു വിക്കറ്റും നേടി.

ആദ്യ ഇന്നിങ്സില്‍ ന്യൂസീലന്‍ഡ് 259 റണ്‍സിനു പുറത്തായിരുന്നു. വാഷിങ്ടന്‍ സുന്ദര്‍ ആദ്യ ഇന്നിങ്സില്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി. ആര്‍ അശ്വിന്‍ മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. 141 പന്തില്‍ 76 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്റെ ടോപ് സ്‌കോറര്‍.രചിന്‍ രവീന്ദ്രയും ന്യൂസീലന്‍ഡിനായി അര്‍ധ സെഞ്ചറി നേടി. 105 പന്തുകള്‍ നേരിട്ട താരം 65 റണ്‍സെടുത്തു പുറത്തായി. മിച്ചല്‍ സാന്റ്നര്‍ (33), വില്‍ യങ് (18), ഡാരില്‍ മിച്ചല്‍ (18), ടോം ലാഥം (15) എന്നിവരാണ് ന്യൂസീലന്‍ഡിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. മത്സരത്തില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ഇന്ത്യയ്ക്കെതിരെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version