Home Uncategorized എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യാ ഹരിദാസ് പത്രിക സമര്‍പ്പിച്ചു

എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യാ ഹരിദാസ് പത്രിക സമര്‍പ്പിച്ചു

0

കല്‍പ്പറ്റ: എന്‍.ഡി.എ. വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി നവ്യാ ഹരിദാസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ കലക്ടര്‍ മേഘശ്രീക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. കല്‍പ്പറ്റ എടഗുനി കോളനിയിലെ ഊരു മൂപ്പനായ പൊലയന്‍ മൂപ്പന്‍ ആണ് സ്ഥാനാര്‍ത്ഥിക്ക് കെട്ടിവയക്കാനുള്ള പണം നല്‍കിയത്. ബി.ജെ.പി.മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, സംസ്ഥാന സമിതി അംഗം സജി ശങ്കര്‍, പി.സദാനന്ദന്‍, ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് മോഹനന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version