Home Uncategorized യുഡിഎഫ് പടിഞ്ഞാറത്തറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

യുഡിഎഫ് പടിഞ്ഞാറത്തറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

0

പടിഞ്ഞാറത്തറ: ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പടിഞ്ഞാറത്തറ സാംസ്‌കാരിക നിലയത്തില്‍  പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി.  ജില്ലാ യു.ഡി.എഫ് ആക്ടിംഗ് ചെയര്‍മാന്‍ ടി.മുഹമ്മദ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, അഡ്വ. ടി.സിദ്ദീഖ് എംഎല്‍എ, വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജോസഫ് വാഴക്കന്‍, എന്‍.കെ. റഷീദ്, പി.ടി ഗോപാല കുറുപ്പ്, ജയന്തി രാജന്‍, റസാഖ് കല്‍പ്പറ്റ, എം.എ. ജോസഫ്, പി.കെ. അബ്ദുറഹിമാന്‍, കെ.ഹാരിസ്, ടി.ഹംസ, പി.പി. ആലി, അഡ്വ. ടി.ജെ.ഐസക്, കെ.ബി. നസീമ, കെ.കെ.ഹനീഫ, സി.ഇ.ഹാരിസ്, എം.വി. ജോണ്‍,ഉസ്മാന്‍ കാഞ്ഞായി മാത്യു വട്ടുകുളം, എന്‍.പി ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

എം മുഹമ്മദ് ബഷീര്‍ (ചെയര്‍മാന്‍ )ജോണി നന്നാട്ട്  (കണ്‍വീനര്‍)പി.കെ. വര്‍ഗ്ഗീസ് (ട്രഷറര്‍), എന്‍ പി. ഷംസുദ്ദീന്‍,ഗോപി അമയമംഗലം ,കളത്തില്‍ മമ്മുട്ടി (കോഡിനേറ്റര്‍മാര്‍ )എന്നിവര്‍ ഭാരവാഹികളായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ജോണി നന്നാട്ട് സ്വാഗതവും പി.കെ വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version