Home Uncategorized ലോക്സഭാ ഉപതെരഞ്ഞെടുപ്പ്:നാമനിര്‍ദേശ പത്രിക നല്‍കിയത് അഞ്ച് പേര്‍

ലോക്സഭാ ഉപതെരഞ്ഞെടുപ്പ്:നാമനിര്‍ദേശ പത്രിക നല്‍കിയത് അഞ്ച് പേര്‍

0

വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് അഞ്ച് സ്ഥാനാര്‍ഥികള്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി, സ്വതന്ത്ര സ്ഥാനാര്‍ഥി ജോമോന്‍ ജോസഫ് സാമ്പ്രിക്കല്‍ എ.പി.ജെ ജുമാന്‍ വി.എസ് എന്നിവര്‍ ഇന്നലെ (ഒക്ടോബര്‍ 23) ജില്ലാ വരണാധികാരിയായ ഡി.ആര്‍ മേഘശ്രീക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കി. സ്വതന്ത്ര സ്ഥാനാര്‍ഥികളായ ഡോ. കെ പത്മരാജന്‍, ഷെയ്ക്ക് ജലീല്‍, ജാതിയ ജനസേവ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദുഗ്ഗിറാല നാഗേശ്വര റാവൂ എന്നിവര്‍ ജില്ലാ വരണാധികാരിക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. ഒക്ടോബര്‍ 25 വരെ നാമനിര്‍ദേശ പത്രിക നല്‍കാം. സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28 ന് നടക്കും. ഒക്ടോബര്‍ 30 ന് വൈകിട്ട് മൂന്നിനകം നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version