Home Uncategorized മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് തീയതികളായി; കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ്13ന്; 23ന് വോട്ടെണ്ണല്‍

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് തീയതികളായി; കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ്13ന്; 23ന് വോട്ടെണ്ണല്‍

0

ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പടെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വയനാട്, ലോക് സഭാ മണ്ഡലം പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലം എന്നിവിങ്ങളില്‍ നവംബര്‍ 13നാണ് വോട്ടെടുപ്പ്.

കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 25 ആണ്. സൂക്ഷ്മ പരിശോധന 28ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 30 ആണ്.

മഹാരാഷ്ട്രയിലെ 288 സീറ്റുകളില്‍ ജനറല്‍ വിഭാഗം 234 സീറ്റുകളിലും എസ് സി വിഭാഗം 29 സീറ്റുകളിലും എസ്ടി വിഭാഗം 25 സീറ്റുകളിലും മത്സരിക്കും. ഝാര്‍ഖണ്ഡില്‍ 81 സീറ്റുകളില്‍ 44 എണ്ണം ജനറല്‍ വിഭാഗത്തിനും എസ്ടി വിഭാഗത്തിന് 28ഉം എസ് സി വിഭാഗത്തിന് 9 സീറ്റുകളിലുമായി മത്സരിക്കും.

മഹാരാഷ്ട്രയില്‍ നവംബര്‍ 20നും ഝാര്‍ഖണ്ഡില്‍ നവംബര്‍ 13, 20 തീയതികളിലും വോട്ടെടുപ്പ് നടക്കും. എല്ലായിടത്തും നവംബര്‍ 23നാണ് വോട്ടെണ്ണലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കും ഝാര്‍ഖണ്ഡില്‍ 90 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞതവണ മഹാരാഷ്ട്രയില്‍ ഒറ്റ ഘട്ടമായും ജാര്‍ഖണ്ഡില്‍ 5 ഘട്ടമായുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version