Home Uncategorized പത്മശ്രീ ചെറുവയൽ രാമൻ ജുനൈദ് കൈപ്പാണിയെ ആദരിച്ചു

പത്മശ്രീ ചെറുവയൽ രാമൻ ജുനൈദ് കൈപ്പാണിയെ ആദരിച്ചു

0

കൂനംതേക്ക്: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ ദേശീയ പുരസ്‌കാര ജേതാവ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ പത്മശ്രീ ചെറുവയൽ രാമൻ ആദരിച്ചു. കൂനംതേക്ക് റോസ് വാലി റെസിഡന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച സ്നേഹസദസ്സിൽ വെച്ചായിരുന്നു ആദരം. പരസ്പരം പങ്കുവയ്ക്കുന്ന സാഹോദര്യത്തിന്റെയും ആശീർവാദത്തിന്റെയും പ്രചോദനത്താൽ എല്ലാവരും ഒരുമിച്ച് സമഗ്രമായ വികസനവും, സഹിഷ്ണുതയും, സകലരേയും ഉൾക്കൊള്ളുന്നതും പരസ്പരം മനസ്സിലാക്കുന്നതുമായ ഒരു സമാധാനത്തിന്റെ സംസ്കാരം പ്രോൽസാഹിപ്പിക്കണമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.

റോസ് വാലിയുടെ സ്നേഹോപഹാരം ഏറ്റുവാങ്ങികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് കുട്ടി തടത്തിൽ അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശോഭന സുകു, കെ.ജെ പോൾ, സിൽജ ജോസ്, പി.എൻ ശിവാനന്ദൻ, കെ സലീൽ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version