കല്‍പ്പറ്റ: ഇരുപത്തിനാലാമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് കല്‍പ്പറ്റയില്‍ വെച്ച് നടന്നു. ജില്ലാ ജൂഡോ അസോസിയേഷന്‍ പ്രസിഡണ്ടും, കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍ എയുമായി ടി.സിദ്ധീഖ് ചാമ്പ്യന്‍ഷിപ്പ് ന ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജൂഡോ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. സംസ്ഥാന ജൂഡോ അസോസിയേഷന്‍ ടെക്‌നിക്കല്‍ ചെയര്‍മാന്‍ ജോയ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സലീം കടവന്‍ മുഖ്യാതിഥി ആയിരുന്നു.കേരള ജൂഡോ അസോസിയേഷന്‍ സെക്രട്ടറി റണ്‍, സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ ഇള കുളം, ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ നോമിനി ശശി, ജില്ലാ സെക്രട്ടറി വിഷ്ണു പി. ജെ എന്നിവര്‍ സംസാരിച്ചു.
