Home Uncategorized മന്ത്രി ഒ.ആര്‍ കേളുവിന് യൂത്ത് ലീഗ് നിവേദനം നല്‍കി

മന്ത്രി ഒ.ആര്‍ കേളുവിന് യൂത്ത് ലീഗ് നിവേദനം നല്‍കി

0

മാനന്തവാടി: ദിവസേനെ നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന വാളാട് പി എച്ച്‌സിക്ക് കെട്ടിടം പണി ഉടനടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് മന്ത്രി ഒ.ആര്‍ കേളുവിന് നിവേദനം നല്‍കി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് 5 കോടി അനുവദിച്ചു എന്ന് പറയപ്പെടുന്ന കെട്ടിടത്തിന്റെ പണി ഇനിയും തുടങ്ങിയില്ലെങ്കില്‍ പൊതുജനത്തെ അണിനിരത്തി വന്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് യൂത്ത് ലീഗ് അറിയിച്ചു. മാനന്തവാടി മണ്ഡലം യൂത്ത് ലീഗ് ജോയിന്റ് സെക്രെട്ടറി ജലീല്‍ പടയന്‍, തവിഞ്ഞാല്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സമദ് വാളാട്, ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് സെക്രട്ടറിമാരായ ഹക്കീം കണ്ണാടി, റാഫി മൊട്ടേമ്മല്‍, ട്രഷറര്‍ അര്‍ഷാദ് വലിയകൊല്ലി, ജംഷീര്‍ വി.കെ തുടങ്ങിയവരാണ് നിവേദനം നല്‍കിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version