Home Uncategorized കണിയാമ്പറ്റ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ അതിദാരിദ്ര്യ നിർമ്മാർച്ചന പദ്ധതിക്ക് തുടക്കം കുറിച്ചു

കണിയാമ്പറ്റ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ അതിദാരിദ്ര്യ നിർമ്മാർച്ചന പദ്ധതിക്ക് തുടക്കം കുറിച്ചു

0

കണിയാമ്പറ്റ: കണിയാമ്പറ്റ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സമൂഹത്തിൽ അവശത അനുഭവിക്കുന്ന ആരാരും ആശ്രയത്തിനില്ലാത്ത ആളുകൾക്ക് സ്വന്തമായി ഉപജീവനം കണ്ടെത്തുന്നതിന് വേണ്ടി സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം തിരഞ്ഞെടുത്താൽ 9 ആളുകൾക്ക് അവരുടെ ആവശ്യാനുസരണം ആണ് പദ്ധതി നടപ്പിലാക്കുന്നത്. പെട്ടിക്കടകൾ, കോഴി ഫാം, ആട്ടിൻ കൂട് ആട് എന്നിങ്ങനെയാണ് ആദ്യഘട്ടമെന്നോണം പദ്ധതി നടപ്പിലാക്കുന്നത് .

കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ റൈഹാനത്ത് ബഷീറിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പഞ്ചായത്തിന്റെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞായിഷാ, വാർഡ് മെമ്പർമാരായ സുജേഷ്, സീനത്ത്, സിആർപി വിഷ്ണു ആശംസ അർപ്പിച്ചു സംസാരിച്ചു. വൈസ് ചെയർപേഴ്സൺ ഷിജ സൈറസ് അക്കൗണ്ടന്റ് നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version