വള്ളിയൂർക്കാവ്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2023 -24 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നെച്ചോളി ഉന്നതി വള്ളിയൂർക്കാവ് ചെറിയ പാലം പണി പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നു കൊടുത്തു.പ്രദേശത്തെ ദീർഘകാലമായുള്ള ഒരു വികസന ആവശ്യമാണ് 21 ലക്ഷം വിനയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് യാഥാർത്ഥ്യമാക്കിയത്. മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത്മെമ്പർ ഇന്ദിരാ പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.
എ.കെ.മോസസ് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വിജയൻ,എടവക ഗ്രാമപഞ്ചായത്ത് മെമ്പർ സി.എം.സന്തോഷ്,സി ആർ രമേശൻ, ജയ്‌സൺ തൂപ്പുംകര, ഷിജു ഐക്കരകുടി,പി ഇന്ദിര എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.എ.കെ.വർഗീസ് നന്ദി പറഞ്ഞു.
