Home Uncategorized ‘ഗാന്ധിയുടെ ജീവിതവും ആദർശങ്ങളും എന്നും പ്രചോദനം’; ആദരമർപ്പിച്ച് പ്രധാനമന്ത്രി

‘ഗാന്ധിയുടെ ജീവിതവും ആദർശങ്ങളും എന്നും പ്രചോദനം’; ആദരമർപ്പിച്ച് പ്രധാനമന്ത്രി

0

ന്യൂഡൽഹി: രാജ്ഘട്ടിൽ‌ മഹാത്മാ ​ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമാണെന്നും പ്രധാനമന്ത്രി കുറിച്ചു. എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

‘‘എല്ലാവർ‌ക്കും വേണ്ടി ബാപ്പുവിന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അഭിവാദ്യങ്ങൾ. സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ അദ്ദേഹത്തിന്റെ ജീവിതവും ആദർശങ്ങളും എന്നും പ്രചോദനമായി നിലനിൽക്കും’’ – നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർല, ലോക്സഭാ കക്ഷി നേതാക്കൾ രാഹുൽ ഗാന്ധി തുടങ്ങിയവരും രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version