Home Uncategorized പാചകവാതക വില കൂട്ടി

പാചകവാതക വില കൂട്ടി

0

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1740 രൂപയായി. മുംബൈയില്‍ 1692 രൂപയും കൊല്‍ക്കത്തയില്‍ 1850 രൂപയും ചെന്നൈയില്‍ 1903 രൂപയുമായാണ് വില ഉയര്‍ന്നത്. 1749 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില.

തുടര്‍ച്ചയായി രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ മാസം 39 രൂപയാണ് വര്‍ധിപ്പിച്ചത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version