പുതുശ്ശേരിക്കടവ്: മർകസ്ആർ.സി.എഫ്.ഐ ചാരിറ്റി ഫണ്ട് കൊണ്ട് നിർമ്മിച്ച പൊതുകിണർശുദ്ധജല വിതരണ
പദ്ധതി ഉദ്ഘാടനംമന്ത്രി ഒ.ആർ.കേളു നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാലൻ അദ്ധ്യക്ഷത വഹിച്ചു
കിണറിനുള്ള സ്ഥലം സൗജന്യമായി നൽകിയ എടവെട്ടൻ അമ്മദ് ഹാജിയെ ആദരിച്ചു.
വാർഡ് മെമ്പർ ഇ. മുഹമ്മദ് ബഷീർ ,
റവ.ഫാദർ ബാബു നീറ്റുങ്കര, മുഹ്യുദ്ധീൻ സഅദി,ഉബൈദുള്ള സഖാഫി, സയ്യിദ് മിസ്ഹബ് നൂറാനി, സതീഷ്കുമാർ എം.ജി, നൗഫൽ.കെ, ജോൺബേബി,
ഹംസദാരിമി, കോമ്പി അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.
സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ
2024 നീറ്റ് എൻട്രൻസ് പരീക്ഷയിൽ 720ൽ 710 മാർക്കും വാങ്ങി അഖിലേന്ത്യതലത്തിൽ 385-ാം റാങ്ക് നേടിയ ഹാനിയ ഷെർമിനെയും, “ജലം ജീവാമൃതം” ഉപന്യാസ വിജയികളായ ഹാദിയ സുൽത്താന, റുക്കത്ത്.വി.പി, കീർത്തന. പി എന്നിവരെയും ആദരിച്ചു.
ശുദ്ധജലത്തിന്
പ്രയാസം അനുഭവിക്കുന്നവർക്ക്
വാർത്ത് ഇറക്കിയ വലിയ കിണറും മോട്ടോറും, അനുബന്ധ സാമഗ്രഹികളും
(4 ലക്ഷം സാമ്പത്തികം മുടക്കി)
സൗജന്യമായി ഒരു ദേശത്ത് സൗകര്യപ്പെടുത്തുന്ന
ഗ്രൂപ്പാണ് മർകസ്_ആർ.സി.ഫഫ്.ഐ.
വേനലിൽ ഉൾപ്പെടെ
ജല ലഭ്യത ഉറപ്പുവരുത്താനും,
പരിസരത്തുള്ള
നാനാ വിഭാഗത്തിൽ പെട്ടവരായ
15 വീടുകളിലധികം
കുടിവെള്ള ടാപ്പുകൾ എത്തിക്കാനും കഴിഞ്ഞു എന്നതാണ് പ്രധാന നേട്ടം.
പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശ്ശേരിക്കടവ് പൊൻകുന്നിൽ
ഇങ്ങിനെ ഒരു കിണറിന് അപേക്ഷ നൽകുകയും എടവട്ടൻ അമ്മദ് ഹാജി സൗജന്യമായി നൽകിയ
സ്ഥലത്ത്, പ്രാദേശിക കമ്മറ്റിയുടെ
നേതൃത്വത്തിൽ കിണർ പണിയും ജലവിതരണ കാര്യങ്ങളും
പൂർത്തീകരിക്കുകയുമാണ് ചെയ്തത്.
