താമരശ്ശേരി ചുരം വ്യൂ പോയിൻ്റിന് സമീപം വെച്ച് ഇന്നലെ രാത്രി ലോറി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ഡ്രൈവറുടെ മൊഴി പ്രകാരം 8 പേർക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു.
3 പേരെ അറസ്റ്റു ചെയ്തു, ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കട്ടിപ്പാറ സ്വദേശികളായ ഉബൈദ്, മുഹമ്മദ് ഷാദിൽ, മീനങ്ങാടി സ്വദേശി സഞ്ജീത് അഫ്താബ്, എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്
