Home Uncategorized ബാംബൂ റാഫ്റ്റുകള്‍ ഉദ്ഘാടനം ചെയ്തു

ബാംബൂ റാഫ്റ്റുകള്‍ ഉദ്ഘാടനം ചെയ്തു

0

കുറുവദ്വീപ് ഡി.എം.സി കേന്ദ്രത്തില്‍ പുതിയതായി നിര്‍മ്മിച്ച ബാംബൂ റാഫ്റ്റുകളുടെ ഉദ്ഘാടനം പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വ്വഹിച്ചു. 10 പേര്‍ക്ക് കയറാവുന്ന രീതിയില്‍ അഞ്ച് റാഫ്റ്റുകളാണ് പുതിയതായി നിര്‍മ്മിച്ചത്. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ വയനാട് പാക്കേജിലെ അതിഥികളായി എത്തിയ വെഞ്ഞാറമ്മൂട് ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രാ സംഘം ആദ്യസവാരി നടത്തി. കുറുവദ്വീപിന്റെ വന്യസൗന്ദര്യം ആസ്വദിച്ച് കബനീ നദിയിലൂടെ 20 മിനുട്ട് എടുത്തുള്ള ചങ്ങാടസവാരി ഏറെ ആകര്‍ഷകമാണ്. നിലവില്‍ നിര്‍മ്മിച്ച അഞ്ച് ചങ്ങാടങ്ങള്‍ 10 പേര്‍ക്ക് വീതം കയറാവുന്നതാണ്. 20 മിനുട്ട് ദൈര്‍ഘ്യമുള്ള സവാരിക്ക് രണ്ട് പേര്‍ക്ക് 200 രൂപയും അഞ്ച് പേര്‍ക്ക് 400 രൂപയുമാണ് ചാര്‍ജ്ജ്. കുറുവദ്വീപിനകത്തേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുന്നതിനും, കയാക്കിങ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഉടനെ സ്വീകരിക്കും. ഉദ്ഘാടന ദിവസം 129 സഞ്ചാരികള്‍ കേന്ദ്രത്തില്‍ റാഫ്റ്റിങ് നടത്തി. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണും കുറുവദ്വീപ് ഡി.എം.സി വൈസ് ചെയര്‍മാനുമായ സി.കെ രത്നവല്ലി അധ്യക്ഷയായി. മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, വാര്‍ഡ് കൗണ്‍സിലര്‍ റ്റിജി ജോണ്‍സണ്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി പ്രഭാത്, ഡി.ടി.പി.സി മാനേജര്‍ എം.എസ് ദിനേശന്‍ എന്നിവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version