കൽപറ്റ: ബെംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. ഒട്ടേറെ പേർക്ക് പരിക്കുള്ളതായാണ് വിവരം. രാത്രി 12 മണിയോടെ ഹുൻസൂരുവിന് സമീപമാണ് അപകടം. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. നിയന്ത്രണം വിട്ട ബസ് വൈദ്യുതി തൂണിൽ ഇടിച്ചു മറിഞ്ഞു എന്നാണ് അറിഞ്ഞത്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്ന് വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശിയായ യാത്രക്കാരൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിഞ്ഞു വരുന്നു.
