Home Uncategorized 50 വര്‍ഷത്തെ നിഗൂഢതയ്ക്കു വിരാമം; പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ​ഗവേഷകർ

50 വര്‍ഷത്തെ നിഗൂഢതയ്ക്കു വിരാമം; പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ​ഗവേഷകർ

0

ലണ്ടന്‍: അന്‍പതു വര്‍ഷം നീണ്ടു നിന്ന നിഗൂഢതയുടെ ചുരുള്‍ അഴിച്ച് പുതിയ രക്ത ഗ്രൂപ്പ് കണ്ടെത്തി ഗവേഷകര്‍. ബ്രിസ്റ്റോൾ സര്‍വകലാശാലയുടെ പിന്തുണയോടെ എന്‍എച്ച്എസ് ബ്ലഡ് ആന്റ് ട്രാന്‍സ്പ്ലാന്‍റ് ഗവേഷകരാണ് മാൽ (MAL) എന്ന് പേരിട്ടിരിക്കുന്ന പുതിയ രക്ത​ഗ്രൂപ്പ് കണ്ടെത്തിയത്. കണ്ടെത്തല്‍ ആരോ​ഗ്യ മേഖലയിൽ പുത്തൻ വഴിത്തിരിവാകുമെന്നും ആയിരക്കണക്കിന് ജീവൻ സംരക്ഷിക്കാൻ സഹായിക്കുമെന്ന് എന്‍എച്ച്എസ് ഗവേഷകര്‍ പറയുന്നു.

ഓരോരുത്തർക്കും അവരുടെ ചുവന്ന രക്താണുക്കൾക്ക് ഉപരിതലത്തിൽ ആൻ്റിജനുകൾ എന്നറിയപ്പെടുന്ന പ്രോട്ടീനുകൾ ഉണ്ടാകും. എന്നാൽ ചുരുക്കം ആളുകളില്‍ ഇവ ഉണ്ടാകില്ല. 1972ൽ ഒരു ​ഗർഭിണിയുടെ രക്തസാമ്പിൾ പരിശോധിക്കുന്നതിനിടെയാണ് ചുവന്ന രക്താണുക്കളുടെ ഉപരിതലത്തിൽ കാണപ്പെടുന്ന ആന്റിജനുകള്‍ എന്ന് അറിയപ്പെടുന്ന ഒരു പ്രോട്ടീൻ തന്മാത്ര നഷ്ടമായെന്ന് ഡോക്ടർ കണ്ടെത്തിയത്. നീണ്ട കാലത്തിന് ശേഷം ഈ തന്മാത്രയുടെ വിചിത്രമായ അഭാവം മനുഷ്യരിൽ ഒരു പുതിയ രക്തഗ്രൂപ്പ് നിലനിൽക്കുന്നുണ്ടെന്ന യാഥാർഥ്യത്തിലേക്ക് ഗവേഷകരെ എത്തിച്ചു.

മുമ്പ് അറിയപ്പെട്ടിരുന്ന AnWj ആൻ്റിജൻ്റെ ജനിതക പശ്ചാത്തലം ​ഗവേഷകർ തിരിച്ചറിഞ്ഞു. ജനിതക പരിശോധന ഉപയോഗിച്ച് ഫിൽട്ടണിലെ എൻഎച്ച്എസ്ബിടിയുടെ ഇൻ്റർനാഷണൽ ബ്ലഡ് ഗ്രൂപ്പ് റഫറൻസ് ലബോറട്ടറി ആദ്യമായി ഈ ആൻ്റിജൻ നഷ്ടപ്പെട്ട രോഗികളെ തിരിച്ചറിയുന്ന ഒരു ടെസ്റ്റ് വികസിപ്പിച്ചെടുത്തു. 1972ലെ രോഗിയുടെ രക്തത്തിൽ നിന്ന് കാണാതായ AnWj ആന്‍റിജൻ തന്മാത്ര 99.9 ശതമാനത്തിലധികം ആളുകളിലും ഉള്ളതാണെന്ന് നേരത്തെയുള്ള ഗവേഷണം കണ്ടെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version