Home Uncategorized ശ്രുതിയെ എങ്ങനെ സഹായിക്കാനാവും? വയനാട് ജില്ലാ കളക്ടറോട് മനുഷ്യാവകാശ കമ്മീഷന്‍

ശ്രുതിയെ എങ്ങനെ സഹായിക്കാനാവും? വയനാട് ജില്ലാ കളക്ടറോട് മനുഷ്യാവകാശ കമ്മീഷന്‍

0

വയനാട്: മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സന്‍ വാഹനാപകടത്തില്‍ മരിച്ചതോടെ ഒറ്റപ്പെട്ട ശ്രുതിയെ എങ്ങനെ സഹായിക്കാന്‍ കഴിയുമെന്ന് വയനാട് ജില്ലാ ഭരണകൂടത്തോട് മനുഷ്യാവകാശ കമ്മീഷന്‍ ആരാഞ്ഞു.ജീവിതത്തില്‍ ഒറ്റപ്പെട്ട് പോയ ശ്രുതിയെ ചേര്‍ത്തു പിടിക്കാന്‍ ജില്ലാ ഭരണകൂടം ഉദ്ദേശിക്കുന്ന നടപടികള്‍ അറിയിക്കാനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.വയനാട് ജില്ലാ കളക്ടര്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ടൌണ്‍ ഹാളില്‍ ഒക്ടോബര്‍ 15 ന് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version