Home Uncategorized മുട്ടിൽ ടൗൺ എൻ എസ് എസ് കരയോഗം ഓണക്കിറ്റ് വിതരണം ചെയ്തു

മുട്ടിൽ ടൗൺ എൻ എസ് എസ് കരയോഗം ഓണക്കിറ്റ് വിതരണം ചെയ്തു

0

മുട്ടിൽ ടൗൺ എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കരയോഗ അംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. കരയോഗത്തിന്റെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കരയോഗം നടത്താനുദ്ദേശിക്കുന്ന വിവിധ കർമ്മ പരിപാടികൾക്ക് മാർഗ്ഗരേഖ തയ്യാറാക്കി. ഓണക്കിറ്റ് വിതരണവും മെമ്പർഷിപ്പ് പ്രവർത്തനവും വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ വൈസ് പ്രസിഡൻറ് പി പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് എ കെ ബാബു പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് യൂണിയനിൽ ചാർജെടുത്ത പുതിയ സെക്രട്ടറി രോഹിത് നമ്പ്യാർക്ക് സ്വീകരണം നൽകി. കരയോഗം സെക്രട്ടറി കെ രാമകൃഷ്ണൻ, ലീന സി നായർ, നന്ദീഷ് കെ, പ്രദീപ്കുമാർ കെ, രത്നരാജ് വി പി തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ: മുട്ടിൽ ടൗൺ എൻ എസ് എസ് കരയോഗത്തിൻ്റെ ഓണക്കിറ്റ് വിതരണണോദ്ഘാടനം വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ വൈസ് പ്രസിഡൻറ് പി പി വാസുദേവൻ നിർവഹിക്കുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version