Home Uncategorized 25 ലക്ഷം രൂപ സുൽത്താൻ ബത്തേരി നഗരസഭ കൈമാറി

25 ലക്ഷം രൂപ സുൽത്താൻ ബത്തേരി നഗരസഭ കൈമാറി

0

മേപ്പാടി ഗ്രാമപഞ്ചായത്തിലെ ദുരിതബാധിതരെ സഹായിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ആദ്യ ഗഡു 25 ലക്ഷം രൂപ ബഹു പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളുവിന് നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് കൈമാറി. ചടങ്ങിൽ നിയോജകമണ്ഡലം എംഎൽഎ ഐ സി ബാലകൃഷ്ണൻ, നഗരസഭ വൈസ് ചെയർപേഴ്സൺ എൽ സി പൗലോസ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ റഷീദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ടീച്ചർ, വിദ്യാഭ്യാസ കലാസാംസ്കാരിക ചെയർപേഴ്സൺ ടോം ജോസ്, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സാലി പൗലോസ്, കൗൺസിൽമാരായ കെ സി യോഹന്നാൻ കെ സി ആരിഫ് രാധ രവീന്ദ്രൻ, നഗരസഭാ സെക്രട്ടറി കെ എം സൈനുദ്ദീൻ, അസിസ്റ്റൻ്റ് സെക്രട്ടറി റെജി ടി ടി, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് സജു പി എബ്രഹാം എന്നിവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version