Home Uncategorized ‘ഡിസൈൻ ദ ഡെസ്റ്റിനേഷൻ’ജില്ലാതല അധ്യാപക പരിശീലനം സംഘടിപ്പിച്ചു.

‘ഡിസൈൻ ദ ഡെസ്റ്റിനേഷൻ’ജില്ലാതല അധ്യാപക പരിശീലനം സംഘടിപ്പിച്ചു.

0

മാനന്തവാടി: കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ് അഡോള സെൻ്റ് കൗൺസിലിംഗ് സെൽ കരിയർ സ്കൂൾ കോഡിനേറ്റർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. 
പരിശീലനം മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ കെ.ബി.സിമിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിജയ ഹയർ സെക്കൻഡറി സ്കൂൾ കരിയർ കോഡിനേറ്റർ ആർ കൽപ്പന അദ്ധ്യക്ഷത വഹിച്ചു. പരിശീലനത്തിൻ ജി.എച്ച് .എസ് .എസ്. കോട്ടത്തറ കരിയർ ഗൈഡ് സി.എ. അഷ്റഫ് നന്ദി പറഞ്ഞു. കരിയർ പ്ലാനിംഗ്, കരിയർ ഇൻ സയൻസ്, കരിയർ ഇൻ ഹ്യൂമാനിറ്റീസ്, കരിയർ ഇൻ കൊമേഴസ് ,ഷോർട്ട് ടേം കോഴ്സുകൾ, ഫോറിൻ സ്റ്റഡീസ്, സ്കോളർഷിപ്പുകൾ, കരിയർ ഗൈഡുമാരുടെ ചുമതലകൾ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകുക. പരിശീലനത്തിൽ വിവിധ സെഷനുകളിൽ കരിയർ
ഗൈഡൻസ് ജില്ലാ
ജോ.കോഡിനേറ്റർ മനോജ് ജോൺ, കരിയർ കോളമിസ്റ്റ് അൻവർ മുട്ടാഞ്ചേരി,മാനന്തവാടി ബി. എഡ് കോളേജ് ഡയറക്ടർ ഡോ.എം. പി. അനിൽ, കരിയർ റിസോഴ്സ് പേഴ്സൺ മില്ലറ്റ് എം. ചാണ്ടി,കരിയർ ഗൈഡ് എം.കെ.രാജേന്ദ്രൻ,മാനന്തവാടി ഗവ കോളേജ് അസി.പ്രൊഫസർ ഡോ എസ്.ശരത്ത് എന്നിവർ ക്ലാസ്സുകൾ എടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version