Home Uncategorized ‘പ്രതീക്ഷോത്സവം 2024-25’ നടത്തി

‘പ്രതീക്ഷോത്സവം 2024-25’ നടത്തി

0

പനമരം: വിവിധ സാഹചര്യങ്ങളാൽ പാതി വഴിയിൽ പഠനം ഉപേക്ഷിച്ച കുട്ടികൾക്ക് പഠനം തുടരാൻ അവസരമൊരുക്കുന്നതിനായി കേരളാ പോലീസ് നടപ്പിലാക്കി വരുന്ന ‘ഹോപ്പ് ‘ പദ്ധതി യുടെ ഭാഗമായി ‘പ്രതീക്ഷോത്സവം 2024-25’ നടത്തി. പദ്ധതിയുടെ ആറാമത് ബാച്ച് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനവും വിജയികൾക്കായുള്ള അനുമോദനവും പഠനോപകരണങ്ങളുടെ വിതരണവും വയനാട് ജില്ലാ അഡീഷണൽ എസ്.പി വിനോദ് പിള്ള നിർവഹിച്ചു. 04.09.2024 ന് പനമരം വിജയ അക്കാദമിയിൽ വച്ച് നടന്ന ചടങ്ങിൽ ഡി.സി.ആർ.സി കൗൺസിലർ അനില വി. അബ്രഹാം പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പാൾ പി. മധു അധ്യക്ഷനായ ചടങ്ങിൽ ജനമൈത്രി അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ സ്വാഗതവും പ്രൊജക്റ്റ്‌ അസി. ടി.കെ ദീപ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version