Home Uncategorized ഉരുള്‍ ദുരന്ത ബാധിതര്‍ക്കായി എ കെ ഡബ്ല്യു എ നിര്‍മിച്ച തീന്‍മേശകള്‍ കൈമാറി

ഉരുള്‍ ദുരന്ത ബാധിതര്‍ക്കായി എ കെ ഡബ്ല്യു എ നിര്‍മിച്ച തീന്‍മേശകള്‍ കൈമാറി

0

കല്‍പറ്റ: ഉരുള്‍പൊട്ടല്‍ അതിജീവിതര്‍ക്കായി വെല്‍ഡിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ ആള്‍ കൈന്‍ഡ്‌സ് ഓഫ് വെല്‍ഡേഴ്‌സ് അസോസിയേഷന്‍ (എ കെ ഡബ്ല്യു എ) നിര്‍മിച്ച 40 തീന്‍മേശകള്‍ വയനാട് ഡപ്യൂട്ടി കലക്ടര്‍ക്ക് കൈമാറി. വിവിധ ജില്ലകളിലെ അസോസിയേഷന്‍ അംഗങ്ങള്‍ തൃക്കൈപ്പറ്റയില്‍ താമസിച്ചായിരുന്നു തീന്‍മേശയുടെ നിര്‍മാണ ജോലികള്‍ ചെയ്തത്. നാലുപേര്‍ക്ക് ഇരിക്കാവുന്ന മേശകളാണ് ടി സിദ്ദീഖ് എം എല്‍ എയുടെ അഭ്യര്‍ഥന പ്രകാരം ഇവര്‍ നിര്‍മിച്ചത്. സംസ്ഥാന പ്രസിഡന്റ് ദീപു കെ ഡി, സംസ്ഥാനസെക്രട്ടറി അജാസ് ഖാന്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് ജവഹര്‍ ചാലിയം, ജില്ല സെക്രട്ടറി ഷിഹാബ്, കെ. പി നികേഷ്, സന്തോഷ് മാഹി, സെബി പി ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version