കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചു. വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലര്‍ക്കായാണ് കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചത്. സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ കൃഷ്ണപ്രിയയ്ക്ക് ജൂനിയര്‍ ക്ലര്‍ക്ക് ആയി നിയമനം നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവു പുറപ്പെടുവിച്ചത്.
അര്‍ജുന്റെ കുടുംബം വര്‍ഷങ്ങളായി ബാങ്കിലെ മെംബര്‍മാരും ഇടപാടുകാരുമാണ്. ഇതുകൂടി കണക്കിലെടുത്താണ് അര്‍ജുന്റെ ഭാര്യക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടിരുന്നു.
