Home Uncategorized മാരക മയക്കു മരുന്നായ മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ

മാരക മയക്കു മരുന്നായ മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ

0

മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടി നടത്തിയ വാഹന പരിശോധനയിൽ ബെംഗളൂരിൽ നിന്നു കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക മയക്കുമരുന്നായ 60.435 ഗ്രാം
മെത്താഫിറ്റാമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ കരുവഞ്ചാൽ സ്വദേശി വി.എ.സർഫാസ് (25) എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ പി.ജി.രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റിവ് ഓഫിസർമാരായ അനീഷ് എ. എസ്,വിനോദ് പി.ആർ, സിവിൽ എക്സൈസ് ഓഫിസർമാരായ ബിനു.എം. എം, വൈശാഖ് വി. കെ, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ രമ്യ ബി.ആർ,അനിത.എം എന്നിവരും ഉണ്ടായിരുന്നു. ബെംഗളൂരിൽ നിന്നു മയക്കുമരുന്ന് എത്തിച്ച് ഇയാൾ കോഴിക്കോട് ടൗണും,ബീച്ചും കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്ന ആളാണെന്ന് അന്വേഷണത്തിൽ ബോധ്യമായി. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി അതിർത്തി പ്രദേശങ്ങളിലും ചെക്പോസ്റ്റുകളിലും കർശന പരിശോധനയാണ് എക്സൈസ് നടത്തിവരുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version