Home Uncategorized വയനാട് ദുരന്തബാധിതരായ ബിസിനസ്സുകാര്‍ക്ക് അല്‍മുക്താദിര്‍ ഗോള്‍ഡ് മാളില്‍ ഷോപ്പുകള്‍ നല്‍കും

വയനാട് ദുരന്തബാധിതരായ ബിസിനസ്സുകാര്‍ക്ക് അല്‍മുക്താദിര്‍ ഗോള്‍ഡ് മാളില്‍ ഷോപ്പുകള്‍ നല്‍കും

0

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അല്‍ മുക്താദിര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. കൂടാതെ ദുരിതബാധിതരായ നൂറ് അഭ്യസ്ഥവിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

വയനാട് ദുരന്തത്തില്‍ കച്ചവട സ്ഥാപനങ്ങള്‍ നഷ്ടപ്പെട്ട ആര്‍ഹരായവര്‍ക്ക് അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പ് കോഴിക്കോട് പുതുതായി ആരംഭിക്കുന്ന അല്‍ മുക്താദിര്‍ ഗോള്‍ഡ് മാളില്‍ ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള ഷോറുമുകള്‍ നല്‍കുമെന്നും ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് പഠനസഹായവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version