വയനാടിനെ കരകയറ്റാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന 110 കോടി കടന്നു. നിരവധി ആളുകളും സംഘടനകളുമാണ് ഇപ്പോഴും സഹായവുമായി എത്തുന്നത്.
വയനാട് ദുരന്തത്തില്‍ സര്‍വതും നഷ്ടമായവര്‍ക്കുവേണ്ടി ലോകം മുഴുവന്‍ ഒന്നിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. കരുതലും കൈത്താങ്ങുമായി നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്.
