Home Uncategorized 11-ാം ദിനം ജനകീയ തിരച്ചില്‍; മൂന്നു മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തി

11-ാം ദിനം ജനകീയ തിരച്ചില്‍; മൂന്നു മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തി

0

കല്‍പ്പറ്റ: ദുരന്തഭൂമിയില്‍ ഇന്നു നടത്തിയ ജനകീയ തിരച്ചിലില്‍ മൂന്നു മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തി. സൂചിപ്പാറ- കാന്തന്‍പാറ ഭാഗത്തു നിന്നാണ് സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യസംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ ലഭിച്ചത്. രാവിലെ 9 മണിയോടെയാണ് മൃതദേഹങ്ങളും ശരീരഭാഗവും കണ്ടെത്തിയത്.

സൂചിപ്പാറ- കാന്തന്‍പാറ വെള്ളച്ചാട്ടം ചേരുന്നയിടത്താണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഒരു മൃതദേഹത്തിന്റെ മുക്കാല്‍ഭാഗത്തോളമാണ് ലഭിച്ചത്. ഇവിടെ നിന്നും നേരത്തെയും നിരവധി മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു. കാട്ടിലൂടെ മൃതദേഹങ്ങള്‍ പുറത്തേക്ക് കൊണ്ടുവരിക പ്രയാസകരമാണ്. ദുഷ്‌കരമായ പ്രദേശമായതിനാല്‍, മൃതദേഹം എയര്‍ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version