Home Uncategorized കോളജിലെ ഹിജാബ് വിലക്ക്; ഹര്‍ജികള്‍ നാളെ സുപ്രീം കോടതിയില്‍

കോളജിലെ ഹിജാബ് വിലക്ക്; ഹര്‍ജികള്‍ നാളെ സുപ്രീം കോടതിയില്‍

0

ന്യൂഡല്‍ഹി: ക്യാംപസില്‍ ഹിജാബും ബുര്‍ഖയും വിലക്കിയ മുംബൈ കോളജിന്റെ നടപടി ശരിവച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളില്‍ സുപ്രീം കോടതി നാളെ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

കോളജിന്റെ ഡ്രസ് കോഡ് ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള കുട്ടികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പരീക്ഷ വരുന്ന സാഹചര്യത്തില്‍ ഹര്‍ജി വേഗം പരിഗണിക്കണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ഹര്‍ജി നാളെ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കോടതി അറിയിക്കുകയായിരുന്നു.

ചെമ്പൂര്‍ ട്രോംബെ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ എന്‍ജി ആചാര്യ ആന്‍ഡ് ഡികെ മറാത്തെ കോളജ് ആണ് ക്യംപസില്‍ ഹിജാബ് വിലക്കി ഉത്തരവിറക്കിയത്. ഇതിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. ഡ്രസ് കോഡ് വിദ്യാര്‍ഥികളുടെ മൗലിക അവകാശത്തിന്റെ ലംഘനമായി കാണാനാവില്ലെന്നാണ്, ജൂണ്‍ 26ലെ വിധിയില്‍ ഹൈക്കോടതി പറഞ്ഞത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version