Home Uncategorized ദുരന്ത മുഖത്ത് രക്ഷാപ്രവര്‍ത്തകനായി മന്ത്രി മുഹമ്മദ് റിയാസ്

ദുരന്ത മുഖത്ത് രക്ഷാപ്രവര്‍ത്തകനായി മന്ത്രി മുഹമ്മദ് റിയാസ്

0

ബെയ്‌ലി പാലം പൂര്‍ത്തിയായതോടെ ദുരന്ത മുഖത്ത് തിരച്ചില്‍ കൂടുതല്‍ ഊര്‍ജിതമായി. സേനവിഭാഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തനത്തിന് നേരിട്ട് നേതൃത്വം നല്‍കി മന്ത്രി മുഹമ്മദ് റിയാസും രാവിലെ മുതല്‍ ദുരന്ത ഭൂമിയിലെത്തി. മേപ്പാടി പ്രകൃതി ദുരന്തം സംഭവിച്ച് നാല് ദിവസം പിന്നിടുമ്പോള്‍ രക്ഷാപ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുകയാണ്. ചൂരല്‍മല- മുണ്ടക്കൈയില്‍ ആര്‍മി സേനാംഗങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബെയ്ലി പാലത്തിലൂടെ മണ്ണ്മാന്തി യന്ത്രങ്ങള്‍ മറുകര എത്തിച്ചാണ് തിരച്ചിലിന് ഉപയോഗിക്കുന്നത്. വിവിധ സേനാ വിഭാഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തകള്‍, നാട്ടുകാര്‍ എന്നിവരെല്ലാം കൂട്ടായി രക്ഷാ പ്രവര്‍ത്തനത്തില്‍ കൈകോര്‍ത്തു നീങ്ങുന്നു. പുഞ്ചിരിമട്ടം മുതല്‍ ചൂരല്‍മല വരെയുള്ള 8 കിലോമീറ്റര്‍ പരിധിയില്‍ അടിഞ്ഞുകൂടിയ മണ്ണ് മാറ്റിയുള്ള പരിശോധനയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ.രാജന്‍, എ.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു എന്നിവര്‍ ചൂരല്‍ മലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി രംഗത്തുണ്ട്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version