Home Uncategorized മോദിയുടെ വിശ്വസ്തന്‍; മലയാളി കെ കൈലാഷ്‍നാഥന്‍ പുതുച്ചേരി ലഫ്. ഗവ‍ർണര്‍, ഏഴിടത്ത് പുതിയ ഗവര്‍ണര്‍മാര്‍

മോദിയുടെ വിശ്വസ്തന്‍; മലയാളി കെ കൈലാഷ്‍നാഥന്‍ പുതുച്ചേരി ലഫ്. ഗവ‍ർണര്‍, ഏഴിടത്ത് പുതിയ ഗവര്‍ണര്‍മാര്‍

0

ന്യൂഡൽഹി: പത്തിടങ്ങളിൽ പുതിയ ​ഗവർണർമാരെ നിയമിച്ചു കൊണ്ട് രാഷ്ട്രപതി ഉത്തരവ്. മലയാളിയായ കെ കൈലാഷ്‍നാഥനെ പുതുച്ചേരി ലഫ്. ഗവ‍ർണറായി നിയമിച്ചു. വടകര സ്വദേശിയായ കൈലാസനാഥൻ 1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു.

പിന്നീട് ആനന്ദി ബെൻ പാട്ടീൽ, വിജയ് രൂപാണി, ഭൂപേന്ദ്രഭായ് പട്ടേൽ എന്നിങ്ങനെ നാലു മുഖ്യമന്ത്രിമാരുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

പഞ്ചാബ് ചണ്ഡിഗഡ് ഗവ‍ർണറായിരുന്ന ബെൻവാരിലാൽ പുരോഹിതിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. നിലവിൽ അസം ഗവർണറായ ഗുലാബ് ചന്ദ് ഘട്ടാരിയയെയാണ് പകരം ആ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. സിക്കിം ഗവർണറായ ലക്ഷമൺ പ്രസാദ് ആചാര്യയെ അസം ഗവ‍ർണറായി നിയമിച്ചു. മണിപ്പൂർ ഗവർണറുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version