Home Uncategorized മാവോയിസ്റ്റ് നേതാവ് സോമന്‍ പിടിയില്‍

മാവോയിസ്റ്റ് നേതാവ് സോമന്‍ പിടിയില്‍

0

കല്‍പ്പറ്റ : മാവോയിസ്റ്റ് സോമന്‍ പാലക്കാട് പിടിയില്‍. വയനാട് കല്‍പ്പറ്റ സ്വദേശിയായ സോമനെ ഷോര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഭീകരവിരുദ്ധ സേന ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് കൊച്ചിയിലേക്ക് മാറ്റി.

മാവോയിസ്റ്റ് നാടുകാണി ദളം കമാന്‍ഡറാണ് സോമന്‍. ഈയിടെ എറണാകുളത്ത് പിടിയിലായ മാവോയിസ്റ്റ് മനോജ് സോമന്റെ സംഘാംഗമാണ്. വയനാട്ടിലടക്കം നിരവധി യുഎപിഎ കേസുകളില്‍ പ്രതിയാണ് സോമന്‍. മനോജില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കമാണ് സോമന്റ് അറസ്റ്റിലേക്ക് നയിച്ചത്. മനോജിനു പുറമേ സോമനും കാടിറങ്ങിയതായി ഭീകര വിരുദ്ധ സേനയ്ക്ക് നേരത്തേ വിവരം ലഭിച്ചിരുന്നു. 2012ലാണ് സോമന്‍ മാവോവാദി സംഘത്തിലെത്തിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version