Home Uncategorized മകന് വിഷം നൽകിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു; സംഭവം ഇടുക്കി കരുണാപുരത്ത്

മകന് വിഷം നൽകിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു; സംഭവം ഇടുക്കി കരുണാപുരത്ത്

0

ഇടുക്കി കരുണാപുരത്ത് മകന് വിഷം നൽകിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കരുണാപുരം നിരപ്പേൽകട ചിറവേലിൽ ആര്യ (24) ആണ് മരിച്ചത്. മകൻ ആരോമൽ (3) തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ അർധരാത്രിയോട് കൂടിയായിരുന്നു സംഭവമുണ്ടായത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ആര്യ മകന് വിഷം നൽകിയ ശേഷം സ്വയം വിഷം കഴിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആര്യയുടെ ജീവൻ രക്ഷിക്കാനായില്ല.

മകൻ മൂന്ന് വയസുകാരൻ ആരോമലിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. എൽകെജി വിദ്യാർത്ഥിയാണ് ആരോമൽ. കമ്പംമെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പി ആർ രമേശ് മോനാണ് ആര്യയുടെ ഭർത്താവ്. ഇവർക്ക് രണ്ട് കുട്ടികളാണ്. യുകെജിയിൽ പഠിക്കുന്ന അനന്യയാണ് മൂത്തയാൾ. അഞ്ചുവർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധങ്ങൾക്ക് വിട്ടു നൽകും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version