Home Uncategorized നിപ: എട്ട് പേർ കൂടി നെ​ഗറ്റീവ്, പുതിയതായി രണ്ട് രോ​ഗികൾ; 472 പേർ സമ്പര്‍ക്ക പട്ടികയിൽ

നിപ: എട്ട് പേർ കൂടി നെ​ഗറ്റീവ്, പുതിയതായി രണ്ട് രോ​ഗികൾ; 472 പേർ സമ്പര്‍ക്ക പട്ടികയിൽ

0

തിരുവനന്തപുരം: എട്ട് പേരുടെ നിപ പരിശോധന ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലായി ചികിത്സയിലുള്ളത്.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസൊലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസൊലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസൊലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കിയെന്നും ആരോ​ഗ്യ മന്ത്രി അറിയിച്ചു. വ്യാഴാഴ്ച 1477 വീടുകളില്‍ സന്ദര്‍ശനം നടത്തിയെന്നും 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കിയെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version