Home NEWS KERALA ലോക്‌സഭ തെരഞ്ഞെടുപ്പ്; അധിക സർവീസുമായി കെഎസ്‌ആർടിസി

ലോക്‌സഭ തെരഞ്ഞെടുപ്പ്; അധിക സർവീസുമായി കെഎസ്‌ആർടിസി

0

കൊല്ലം: ലോക്‌സഭ തെരഞ്ഞെടുപ്പ് ദിനത്തിൽ അധിക സർവീസ് നടത്താൻ കെഎസ്‌ആർടിസി. വോട്ട് ചെയ്യുന്നതിന് വിവിധ ജില്ലകളിലേക്ക് ആളുകൾ യാത്ര ചെയ്യുന്നതിലുള്ള തിരക്ക് പരി​ഗണിച്ചാണ് കെഎസ്ആർടിസി അധിക സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള 150ലധികം ബസുകളാണ് ഓടിക്കുന്നത്.

കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, സുൽത്താൻബത്തേരി, മാനന്തവാടി, കൽപ്പറ്റ, നിലമ്പൂർ, പെരിന്തൽമണ്ണ തുടങ്ങിയ ഡിപ്പോകളിൽ നിന്ന് തൃശൂർ, എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് സൂപ്പർ എക്സ്‌പ്രസ്സ്, സൂപ്പർ ഫാസ്റ്റ്-സൂപ്പർ ഡീലക്സ്, എസി ലോഫ്ളോർ ബസുകളാണ് ഓടിക്കുക.

തിരുവനന്തപുരം സെൻട്രൽ, ആറ്റിങ്ങൽ, കണിയാപുരം ഡിപ്പോകളിൽ നിന്ന്‌ കോട്ടയം, എറണാകുളം ഭാഗത്തേക്കും ബസുകളുണ്ടാകും. സൂപ്പർ ക്ലാസ് ബസുകൾ ലഭ്യമല്ലാത്തയിടങ്ങളിൽ ഫാസ്റ്റ് പാസഞ്ചറുകൾ സർവീസിന് അയയ്ക്കും. തിരുവനന്തപുരം നഗരപരിധിയിലെ വോട്ടർമാരുടെ സൗകര്യാർഥം വെഞ്ഞാറമൂട്, പേരൂർക്കട, മണ്ണന്തല, വട്ടപ്പാറ, കിഴക്കേക്കോട്ട ഭാഗങ്ങളിലേക്ക് ഓർഡിനറി ബസുകളുമുണ്ടാകും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version