Home NEWS KERALA ഫഹദ് ഇനി ഹോളിവുഡിൽ? ഓഡിഷനില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ച് താരം

ഫഹദ് ഇനി ഹോളിവുഡിൽ? ഓഡിഷനില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ച് താരം

0

ജീവിതത്തില്‍ ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി ഓഡിഷന് പോയ അനുഭവം പങ്കുവെച്ച് നടന്‍ ഫഹദ് ഫാസില്‍. ഒരു ഹോളിവുഡ് ചിത്രത്തിന് വേണ്ടി വിദേശ പ്രൊക്ഷന്‍ ഹൗസ് സംഘടിപ്പിച്ച ഓഡിഷനിലാണ് താരം പങ്കെടുത്തത്. എന്നാന്‍ പ്രൊഡഷന്‍ ഹൗസിന്റെ പേരോ സിനിമയുടെ വിവരങ്ങളോ ഫഹദ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

അവിടെ എല്ലാവരും വളരെ സൗഹൃദത്തിലാണ് പെരുമാറിയത്. എനിക്ക് അഭിനയിച്ച് കാണിക്കാന്‍ അവര്‍ ഒരു സീന്‍ തന്നു. ആ സീനിന് മുമ്പോ അതിന് ശേഷമോ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരു വലിയ നടനാണ് ആ സിനിമയില്‍ അഭിനയിക്കുന്നത്. അദ്ദേഹത്തോടൊപ്പമാണ് ഞാന്‍ ആ സീനില്‍ അഭിനയിക്കേണ്ടത്.

അത് ചെയ്തപ്പോഴാണ് ഞാന്‍ ഒരു കാര്യം തിരിച്ചറിഞ്ഞത്. ഒരു സീന്‍ പെട്ടന്ന് അഭിനയിക്കാണം എന്ന് പറഞ്ഞ് എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് വന്നാല്‍ പോലും എനിക്ക് അത് കൃത്യമായി ചെയ്യാന്‍ കഴിയില്ല. എനിക്ക് അഭിനയം പതിയെ സംഭവിക്കേണ്ടതാണ്. ഇതാണ് എന്റെ രീതി.

തിരക്കഥയ്‌ക്കൊപ്പം പോകുന്ന ആളാല്ല ഞാന്‍. ഒരു സിനിമ നിര്‍മാണത്തിന്റെ ഏറ്റവും ഭംഗിയുള്ള ഭാഗം അതിന്‍റെ ചിത്രീകരണമാണ്. അത് വളരെ ഏറെ ബുദ്ധിമുട്ടുള്ളതാണ്. എന്നാല്‍ നല്ല രസകരവുമാണ്- ഫഹദ് പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version