Home NEWS WAYANAD സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അശ്വതി ശിവരാമനെ ബത്തേരി നഗരസഭ അനുമോദിച്ചു

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അശ്വതി ശിവരാമനെ ബത്തേരി നഗരസഭ അനുമോദിച്ചു

0

ബത്തേരി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അശ്വതി ശിവരാമനെ സുല്‍ത്താന്‍ ബത്തേരി നഗരസഭ ആദരിച്ചു. അശ്വതിയുടെ സുല്‍ത്താന്‍ ബത്തേരിയിലുള്ള വീട്ടിലെത്തിയാണ് നഗരസഭ ആദരവ് നല്‍കിയത്. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് നഗരസഭയുടെ ഉപഹാരം അശ്വതിക്ക് കൈമാറി. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്,വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിഷ പി എസ്,ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമിലാ ജുനൈസ്,വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടോം ജോസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ഇന്‍ ചാര്‍ജ് സാലി പൗലോസ്,എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സുല്‍ത്താന്‍ബത്തേരിയുടെ പേര് വാനോളം ഉയര്‍ത്തിയ അശ്വതിക്ക് അഭിനന്ദനങ്ങള്‍ നേരുന്നതോടൊപ്പം പുതിയ മേഖലയില്‍ വിജയിക്കാന്‍ കഴിയട്ടെ എന്നും നഗരസഭ ചെയര്‍മാന്‍ ആശംസിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version