Home NEWS WAYANAD വൈബ്രൻസ് 2024; യൂത്ത് കോൺക്ലേവ്: യുവജനസംഗമം നടത്തി

വൈബ്രൻസ് 2024; യൂത്ത് കോൺക്ലേവ്: യുവജനസംഗമം നടത്തി

0

മാനന്തവാടി: യുവജന വർഷത്തോടനുബന്ധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ വൈബ്രൻസ് 2024 യൂത്ത് കോൺക്ലേവ് യുവജനസംഗമം 2024 ഏപ്രിൽ 18 ന് ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് നടത്തി. കെ.സി.വൈ. എം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ അധ്യക്ഷത വഹിച്ച യുവജന സമ്മേളനം,മാനന്തവാടി രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ അഭിനേതാവ് ശ്രീ. സിജോയ് വർഗീസ് യുവജനങ്ങളുമായി സംവദിച്ചു. കെ.സി.വൈ.എം സംസ്ഥാന ഉപാധ്യക്ഷയായി സേവനമനുഷ്ഠിച്ച കുമാരി. ഗ്രാലിയ അന്ന അലക്സ് വെട്ടുകാട്ടിലിന് ആദരവ് നൽകി.

പ്രിയരാഗം ബാന്റിന്റെ ഫ്യൂഷൻ വിസ്മയം അരങ്ങേറി. രൂപത വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി, ജനറൽ സെക്രട്ടറി ടിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, സെക്രട്ടറിമാരായ അലീഷ ജേക്കബ്,ഡെലിസ് സൈമൺ, ട്രഷറർ ജോബിൻ ജോയ്, കോർഡിനേറ്റർ ജോബിൻ തടത്തിൽ, ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ, ആനിമേറ്റർ സി. ബെൻസി ജോസ് എസ്എച്ച്, രൂപത സിൻഡിക്കേറ്റ് അംഗങ്ങൾ സംസ്ഥാന സെനറ്റ് സിൻഡിക്കേറ്റ് അംഗങ്ങൾ, മേഖല യൂണിറ്റ് ഭാരവാഹികൾ, എന്നിവർ നേതൃത്വം നൽകി. 612 യുവജനങ്ങൾ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version