Home NEWS WAYANAD എസ് വൈ എസ് പ്ലാറ്റ്യൂൺ റാലി പ്രൗഢമായി

എസ് വൈ എസ് പ്ലാറ്റ്യൂൺ റാലി പ്രൗഢമായി

0

കല്പറ്റ: ഉത്തര വാദിത്തം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം എന്ന ശീർഷകത്തിൽ എസ് വൈ എസ് കൽപ്പറ്റ നഗരത്തിൽ സംഘടിപ്പിച്ച പ്ലാറ്റ്യൂൺ റാലി പ്രൗഢമായി എസ് വൈ എസ് പ്ലാറ്റിനം ഇയറിൻ്റെ ഭാഗമായി 2024 ഡിസംബർ 27,28,29 തിയ്യതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തോടനുബന്ധിച്ചാണ് കൽപ്പറ്റയിൽ റാലി സംഘടിപ്പിച്ചത് റാലി പുതിയ ബസ്റ്റാൻഡിൽ സമാപിച്ചു തുടർന്ന് നടന്ന പ്ലാറ്റ്യൂൺ അസംബ്ലി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുള്ള ഉദ്ഘാടനം ചെയ്തു
എസ് വൈ എസ് നീലഗിരി ജില്ലാ പ്രസിഡണ്ട് സയ്യിദ് അലി അക്ബർ സഖാഫി അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി സ്വാദിഖ് സഖാഫി പെരുന്താറ്റിരി, സി കെ റാഷിദ് ബുഖാരി, ബഷീർ സഅദി നെടുങ്കകരണ പ്രസംഗിച്ചു കെ ഒ അഹ്മദ് കുട്ടി ബാഖവി, കെ എസ് മുഹമ്മദ് സഖാഫി, കെ കെ മുഹമ്മദലി ഫൈസി, ഹാരിസ് വാര്യാട്, നസീർ കോട്ടത്തറ സംബന്ധിച്ചു
കൈനാട്ടി ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലിക്ക് സയ്യിദ് അലി അക്ബർ സഖാഫി, ബഷീർ സഅദി നെടുങ്കരണ, സി ടി അബ്ദുല്ലത്തീഫ് കാക്കവയൽ, അബ്ദുൽ ഹക്കീം നീലഗിരി നേതൃത്വം നൽകി

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version