Home NEWS KERALA റോഡ് ഷോയും റാലിയുമായി നാളെ പ്രിയങ്ക കേരളത്തില്‍; ആവേശത്തില്‍ പ്രവര്‍ത്തകര്‍

റോഡ് ഷോയും റാലിയുമായി നാളെ പ്രിയങ്ക കേരളത്തില്‍; ആവേശത്തില്‍ പ്രവര്‍ത്തകര്‍

0

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ലോക്‌സഭാ പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ സംസ്ഥാനത്ത് എത്തും. കേരളത്തിലെത്തുന്ന പ്രിയങ്ക മൂന്ന് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തും. ചാലക്കുടി, പത്തനംതിട്ട, തിരുവന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പ്രചരണത്തിനാണ് അവര്‍ എത്തുക.

തിരുവനന്തപുരം നഗരത്തില്‍ ശശി തരൂരിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയിലും പ്രിയങ്ക പങ്കെടുക്കും.രാവിലെ പ്രത്യേക വിമാനത്തിലെത്തുന്ന പ്രിയങ്ക ആദ്യം ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹന്നാന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കും. അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം പത്തനംതിട്ടയില്‍ എത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയ്ക്കായി പ്രചാരണം നടത്തും.

ഉച്ചയ്ക്ക് 2.30ന് പത്തനംതിട്ട നഗരസഭാ സ്റ്റേഡിയത്തിലെ റാലിയിലാണ് പ്രിയങ്ക പങ്കെടുക്കുക. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ടയില്‍ സിപിഎമ്മിനായി മുന്‍ ധനമന്ത്രി തോമസ് ഐസക്കും ബിജെപിയ്ക്കായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ ആന്റോ ആന്റണിയുമാണ് സ്ഥാനാര്‍ഥികള്‍.

തിരുവനന്തപുരത്ത് സിറ്റിങ് എംപി ശശി തരൂരിനൊപ്പം റോഡ് ഷോ നടത്തും. തുടര്‍ന്ന് തെരഞ്ഞെടുപ്പ് റാലിക്ക് ശേഷം വൈകീട്ട് ഡല്‍ഹിയിലേക്ക് മടങ്ങും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version