സുൽത്താൻബത്തേരി ദേശീയപാതയിൽ കൊളഗപ്പാറ ഉജാല ഫാക്ടറിക്ക് സമീപം കാർ നിയന്ത്രണ വിട്ട് മരത്തിലിടിച്ചു ഒരു സ്ത്രീ മരിച്ചു. ബത്തേരി നമ്പിക്കൊല്ലി സ്വദേശി മരുതോലിൽ ഷേർലി (60) ആണ് മരിച്ചത്. 4 പേർക്ക് പരിക്കേറ്റു. മകൻ അഭിനവ്, ഭർത്താവ് ശശി, ബന്ധുക്കളായ ഷീബ, രവി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇടുക്കിയിൽ ബന്ധുവീട്ടിൽ പോയി തിരിച്ചുവരും വഴിക്കാണ് അപകടം.
