Home NEWS KERALA ഫിഫ്റ്റി, വിക്കറ്റ്, ക്യാച്ച്; ഐപിഎല്ലിലെ അപൂര്‍വ റെക്കോര്‍ഡുമായി നീതീഷ് കുമാര്‍

ഫിഫ്റ്റി, വിക്കറ്റ്, ക്യാച്ച്; ഐപിഎല്ലിലെ അപൂര്‍വ റെക്കോര്‍ഡുമായി നീതീഷ് കുമാര്‍

0

ഹൈദരബാദ്: ഐപിഎല്ലില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലണ് നിതീഷ് കുമാര്‍ ചരിത്രതാളില്‍ തന്റെ പേര് എഴുതിചേര്‍ത്തത്. അവസാനപന്തുവരെ ആവേശം നീണ്ട മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ഹൈദരബാദിന്റെ വിജയം.

കൡയില്‍ എല്ലാമേഖലയിലും ഒരേപോലെ മികവുപുലര്‍ത്തിയ നീതിഷ് കുമാര്‍ അതുല്യമായ ഒരുറെക്കോര്‍ഡ് ഇടുകയും ചെയ്തു. 37 പന്തില്‍ നിന്നാണ് താരം 64 റണ്‍സ് അടിച്ചുകൂട്ടിയത്. ജിതേഷ് ശര്‍മയുടെ വിക്കറ്റ് വീഴ്ത്തിയ നിതീഷ് പ്രഭ്‌സിമാന്‍ സിങ്ങിന്റെ ക്യാച്ചും കൈക്കലാക്കി. തന്റെ മികച്ച പ്രകടനത്തോടെ മത്സരത്തില്‍ ഫിഫ്റ്റി അടിക്കുകയും ഒരു വിക്കറ്റും ഒരു ക്യാച്ചുമെടുക്കുകയെന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയ ഐപിഎല്ലിലെ ആദ്യ ദേശീയതാരമല്ലാത്ത ആദ്യകളിക്കാരനായി നീതീഷ് കുമാര്‍.

20 വര്‍ഷവും 319 ദിവസവുംമാത്രമാണ് നിതീഷിന്റെ പ്രായം. ഐപിഎല്ലില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം കൂടിയായി നീതീഷ്. 19 വയസും 307 ദിവസവും പ്രായമുള്ള പ്രിയം ഗാര്‍ഗിന്റെ പേരിലാണ് പ്രായം കുറഞ്ഞ അര്‍ധ സെഞ്ച്വറിയുടെ റെക്കോര്‍ഡ്.

‘എനിക്കും എന്റെ ടീമീനും വലിയ സംഭാവന നല്‍കാന്‍ കഴിഞ്ഞു. എന്നെ തന്നെ വിശ്വസിക്കണമെന്ന് ഞാന്‍ എന്നോട് പറയുകയാണ്. പേസര്‍മാര്‍ നന്നായി പന്തെറിഞ്ഞു. അവരെ ആക്രമിക്കാതെ സ്പിന്നര്‍മാരുടെ പന്തുകള്‍ അടിച്ചുകളിക്കുകയുമായിരുന്നു’- നീതിഷ് കുമാര്‍ പറഞ്ഞു. നാലാമാനായി ഇറങ്ങിയ നിതീഷ് നേടിയ കന്നി സെഞ്ച്വറിയുടെ ബലത്തിലാണ് ഹൈദരബാദ് 180ലധികം റണ്‍സ് സ്‌കോര്‍ ചെയ്തത്. അഞ്ച് തവണ സിക്‌സറുകള്‍ പറത്തിയ അദ്ദേഹം നാലുതവണ പന്ത് ബൗണ്ടറി കടത്തുകയും ചെയ്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version